കോട്ടയം : ബി.ഇ.എഫ്.ഐ വനിത സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വനിത കൺവെൻഷൻ ഇന്ന് രാവിലെ 9.30 ന് കേരള ബാങ്ക് റീജിയണൽ ഹാൾ വേദിയിൽ നടക്കും. സിനിമ - സീരിയൽ ആർട്ടിസ്റ്റ് ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് റിട്ട. പ്രൊഫ. ടി.ഗീത "ആധുനിക സമൂഹം സ്ത്രീ സൗഹൃദമോ" എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് ബി.ഇ.എഫ്.ഐ വനിതാ സബ് കമ്മിറ്റി കൺവീനർ കെ.എസ്. രമ സംസാരിക്കും.