കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി സമ്പൂർണ റഫറൽ ആശുപത്രിയായി പ്രവർത്തിക്കുന്നതിന് ആർപ്പൂക്കരയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങുമെന്ന് മന്ത്രി വി.എൻ വാസവൻ. പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ട രോഗങ്ങൾക്കുപോലും ആളുകൾ മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ഇതൊഴിവാക്കാൻ ആർപ്പൂക്കരയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം എന്ന ആവശ്യം ആരോഗ്യവകുപ്പ് മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും കോട്ടയം മെഡിക്കൽ കോളേജിലെ വികസനപ്രവർത്തനങ്ങുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പറഞ്ഞു.