കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ 27.2 കോടി ചെലവഴിച്ച് ഏഴ് നിലകളിലായി നിർമിച്ച ഫാർമസി കോളേജ് അടക്കമുള്ള 35 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നതിനായി 25 കോടി രൂപയുടെ അനുമതി നൽകിയതായും നിർമ്മാണം ഏതാനും മാസങ്ങൾക്കുള്ളിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആംബുലൻസിൽ കൊണ്ടുവരുമ്പോൾ തന്നെ ഡോക്ടർമാർക്കു കൺട്രോൾ റൂമിലൂടെ തത്സമയം നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും മന്ത്രി പറഞ്ഞു. വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും നടന്നു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ആര്യ രാജൻ, അഞ്ജു മനോജ്, സജി തടത്തിൽ, ഡോ. റോസമ്മ സോണി, അരുൺ ഫിലിപ്പ്, ഡോ. ടി.ജെ. ജയകുമാർ, ഡോ. എസ്.ശങ്കർ, ലിജോ വി. മാത്യൂ, പി. ശ്രീലേഖ, ഡോ. അജയ് മോഹനൻ, എന്നിവർ പങ്കെടുത്തു.