ചങ്ങനാശേരി: ശിശുദിനത്തിൽ സുകൃതം സേവാനിലയത്തോട് ചേർന്ന് ആരംഭിച്ച സുകൃതം വൊക്കെഷണൽ ട്രെയിനിംഗ് സെന്റർ കുട്ടികളുടെ നേതൃത്വത്തിൽ പെരുന്ന ബസ് സ്റ്റാന്റിൽ വൈകുന്നേരം 4ന് ലഹരിവിരുദ്ധ സായാഹ്നം നടക്കും. സിവിൽ എക്‌സൈസ് ഓഫീസർ ഷെഫീക് ഉദ്ഘാടനം ചെയ്യും. സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.കെ രാജപ്പൻ നായർ, സുകൃതം സേവാനിലയം പ്രസിഡന്റ് ഡോ.ആർ.വി നായർ തുടങ്ങിയവർ പങ്കെടുക്കും.