കൊഴുവനാൽ: ഉപജില്ലാ സ്‌കൂൾ കലോത്സവം 14 മുതൽ 16 വരെ കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. നാളെ രാവിലെ 9.30ന് ജോസ് കെ. മാണി എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. റവ. ഡോ.ജോർജ്ജ് വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കും. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് ലോഗോ പ്രകാശനം ചെയ്യും. 16ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് കരോക്കെ ഗാനമേള.