മണിമല: മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് രാവിലെ 9.30ന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അന്തിനാട്ട് ഉദ്ഘാടനം ചെയ്യും. 9.30 മുതൽ ഒന്ന് വരെയാണ് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്. ഡോ.എം.എസ് തോമസ് സഖറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ നിന്നും സർജറിക്കായി തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടും കണ്ണടകൾക്ക് 25 ശതമാനം ഇളവുമുണ്ടായിരിക്കും. ഫോൺ: 8606910659.