കോട്ടയം: കുമാരനല്ലൂർ ശ്രീനാഗരാജ ക്ഷേത്രത്തിൽ ആയില്യം മഹോത്സവം 14 മുതൽ 16 വരെ തന്ത്രി കടിയക്കോൽ ഇല്ലത്ത് ശ്രീകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5ന് കാവുണർത്തൽ, തുടർന്ന് അഭിഷേകം, അർച്ചന, നിവേദ്യം, പുരാണപാരായണം, വൈകിട്ട് 5 മുതൽ നാമസങ്കീർത്തനം ഭജന,ദീപക്കാഴ്ച ഭക്തിഗാനമേള മറ്റു കലാപരിപാടികൾ എന്നിവയാണ് ചടങ്ങ്. 15ന് ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ടിനുള്ള കറിക്കരിയലിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിക്കും. 16ന് 9 മുതൽ പാലഭിഷേകം, കലശാഭിഷേകം, മഹാനിവേദ്യം, നൂറുംപാലും തർപ്പണം എന്നിവ നടക്കും. 1ന് മഹാപ്രസാദമൂട്ട് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ദീപം തെളിക്കും. പ്രസാദ വിതരണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്ത ഗോപൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ദേവസ്വം മാനേജർ ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിക്കും. മുനിസിപ്പൽ കൗൺസിലർമാരായ ടി.ആർ അനിൽകുമാർ, എം.ടി. മോഹനൻ, ഷൈനി തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ അജിതാ ഗോപൻ എന്നിവർ പങ്കെടുക്കും. സെക്രട്ടറി എ .ആർ.ഗോപാലകൃഷ്ണൻ, പ്രസിഡന്റ് എ.എ. രാജൻ, ട്രഷറർ പി.ജി. ജയൻ, പി.കെ. മോഹനൻ, പി.എൽ. ലതീഷ്, എൻ.ബി.രാജൻ, എ.എ.നടരാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.