speech

കോട്ടയം . മൂന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമാ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പര 15 ന് തുടങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ഇതോടൊപ്പം ഡോ. അബ്ദുൾ കലാം പുരസ്‌കാരം മികച്ച സ്‌കൂളിന് സമ്മാനിക്കും.മെഗാ കാഷ് അവാർഡുകൾ ലഭിക്കാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന കാഷ് അവാർഡുകൾ നൽകും. ഫോൺ . 919447302306.