കോട്ടയം : ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 26 ന്​ കോട്ടയത്ത്​ നടക്കും. രാവിലെ 10 ന്​ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ കൃതജ്ഞതാബലിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് മാർഗ്ഗംകളിയുടെ അതിരൂപതാതല മത്സരം കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക്​ രണ്ടിന്​ മാർ എലിയ കത്തീഡ്രൽ അങ്കണത്തിൽ നിന്ന് ബി സി എം കോളേജ് ഓഡിറ്റോറിയത്തിലേക്ക് കെ സി ഡബ്ല്യു എ അംഗങ്ങൾ അണിനിരക്കുന്ന ജൂബിലി സമാപന റാലി. തുടർന്ന്​ പൊതുസമ്മേളനം.