കോട്ടയം : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുവാക്കൾക്ക് എത്തിച്ചു കൊടുക്കുന്നതിലെ പ്രധാനിയായ കാരാപ്പുഴ പയ്യംപള്ളിച്ചിറ സുന്ദറിനെ (26) വെസ്റ്റ് പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയ്ക്ക് വെസ്റ്റ് സ്റ്റേഷനിൽ രണ്ട് എൻ.ഡി.പി.എസ് കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.