മൂക്കൻപെട്ടി: എസ്.എൻ.ഡി.പി യോഗം 1743ാം നമ്പർ മൂക്കൻപെട്ടി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് നടക്കും. ഡോ.പൽപ്പു മെമ്മോറിയൽ പ്രാർത്ഥന ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.വി അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി ഷാജി മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.ആർ ശശിധരൻ സ്വാഗതവും പ്രസിഡന്റ് പി.വി ശിവദാസ് ആമുഖപ്രസംഗവും നടത്തും