കുന്നോന്നി :എസ്.എൻ.ഡി.പി യോഗം 5950ാം നമ്പർ കുന്നോന്നി ശാഖയിൽ സംയുക്ത കുടുംബസംഗമത്തിന് ഇന്ന് തുടക്കമാകും. ശ്രീനാരായണ കുടുംബയൂണിറ്റിന്റെ സംഗമം മോഹനൻ പാലംപറമ്പലിന്റെ വസതിയിൽ ഇന്ന് 2ന് നടക്കും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ ഉല്ലാസ് യോഗം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് രാജീഷ് കെ.ആർ, സെക്രട്ടറി ഷിബിൻ എം.ആർ, വൈസ് പ്രസിഡന്റ് മോഹനൻ അമ്പഴത്തിനൽകുന്നേൽ എന്നിവർ പങ്കെടുക്കും.