ളായിക്കാട് : എസ്.എൻ.ഡി.പി യോഗം 2805 ാംനമ്പർ ളായിക്കാട് ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10 ന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.ജി ശശി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കമ്മറ്റി മെമ്പർ വി.ആർ ജയൻ മുഖ്യപ്രസംഗം നടത്തും. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജെ രാജീവ് നന്ദിയും പറയും.