കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ വിതരണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ഇൻകംടാക്‌സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ ഹയർസെക്കൻഡറി അവാർഡ് വിതരണം നിർവഹിച്ചു. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തി. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ പ്രസാദ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ലിനീഷ് റ്റി.ആക്കളം, വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ എന്നിവർ പങ്കെടുത്തു. യൂണിയൻ കൗൺസിലർ എം.ജി.സജീഷ്‌കുമാർ നന്ദി പറഞ്ഞു.