കോട്ടയം: ലഹരക്കെതിരായ പ്രതിരോധം വീട്ടിൽ നിന്ന് ആരംഭിക്കണമെന്ന് ഒളിമ്പ്യൻ പി.ടി ഉഷ എം.പി പറഞ്ഞു. മഹിളാ സമന്വയ വേദി കോട്ടയത്ത് സംഘടിപ്പിച്ച മഹിളാ ശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലക്ഷ്മി ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. സിനിമ സീരിയൽ താരം മീനാക്ഷി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാതംഗി സത്യമൂർത്തി, സംഘാടക സമിതി ജനറൽ സെക്രട്ടറിമാരായ കെ.ജി പ്രിയ, അഡ്വ.സേതു ലക്ഷ്മി എന്നിവർ പങ്കെടുത്തു.