അയ്മനം: കഴിഞ്ഞ രണ്ടുദിവസമായി അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനവും, സമ്മാനദാനവും ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കരിമഠം, പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, പി വി സുശീലൻ, മിനി മനോജ്, കെ ദേവകി, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി രതീഷ്, പഞ്ചായത്ത് സെക്രട്ടറി സോണി മാത്യു, ജൂനിയർ സൂപ്രണ്ട് മധു, യൂത്ത് കോർഡിനേറ്റർ അഖിൽ എന്നിവർ സംസാരിച്ചു.