നെടുംകുന്നം : ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സയും സൈറ്റ് ഫോർ കിഡ്സ് പ്രോജക്ട് പ്രകാരം സൗജന്യ കണ്ണട വിതരണവും വിഷൻ കെയർ ഡിസ്ട്രിക് ചെയർപേഴ്സൺ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡൻ്റ് ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത്, ട്രഷറർ സുനിൽ ജോസഫ്, വി.എ ചാക്കോ, ബിജു ജോസഫ്, ജോൺസൺ, ടോമിച്ചൻ, ബിനു നെച്ചിക്കാട്ട്, ജസ്റ്റിൻ പടിയറ, സുജോ ലൂക്ക് ജോൺ, ഹരിലാൽ.പി.ജി, ധനേഷ് സ്കറിയ തുടങ്ങിയവർ പങ്കെടുത്തു.