പൊൻകുന്നം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന നമുക്ക് പഠിക്കാം,നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്മ നാളെ ഉച്ചകഴിഞ്ഞ് 2ന് പൊൻകുന്നം എസ് .എച്ച്. യു .പി സ്‌കൂൾ ഹാളിൽ നടക്കും. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ ഷീബ അദ്ധ്യക്ഷയായിരിക്കും. പ്രതിഭാസംഗമം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാറും കുഞ്ഞിളം കയ്യിൽ സമ്മാനംപരിപാടി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടനും ഉദ്ഘാടനം ചെയ്യും. അദ്ധ്യാപകരെ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ആന്റണി മാർട്ടിനും മാതാപിതാക്കന്മാരെ ഫോറം ട്രഷറർ ഹേമ. ആർ. നായരും മികച്ച പി.ടി.എ അംഗങ്ങളെ സംസ്ഥാന എക്‌സി.അംഗം ജോഷിബ ജയിംസും ആദരിക്കും. സമ്മേളനത്തിൽ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ഉപഹാരങ്ങൾ നൽകും. സ്‌കൂൾ ഹെഡ്മാസ്റ്റർ ഷാജൻ തോമസ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ജെയ്‌സൺ ജേക്കബ് നന്ദിയും പറയും.