vnu

കോട്ടയം : തിരുനക്കര കൈലാസം വീട്ടിൽ പരേതരായ എം. പരമേശ്വരൻ നായരുടേയും സരസ്വതിയമ്മയുടേയും മകൻ വേണു കൈലാസ് (68) നിര്യാതനായി. തിരുനക്കര ക്ഷേത്രോപദേശക സമിതി ജോയിന്റ് സെക്രട്ടറി, തിരുനക്കര എൻ.എസ്.എസ് കരയോഗ ഭരണസമിതി അംഗം, ഗോവിന്ദം അക്ഷയശ്രീ പ്രസിഡന്റ്, ഹിന്ദു ഐക്യവേദി മുൻസിപ്പൽ സമിതി സെക്രട്ടറി, തിരുനക്കരക്കുന്ന് റസിഡൻഷ്യൽ അസോസിയേഷൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ : പ്രസന്നകുമാരി, ശശികുമാരി. സംസ്‌കാരം ഇന്ന് 2 ന് എൻ.എസ്.എസ് ശ്മശാനത്തിൽ.