കോട്ടയം: മഹാവിജ്ഞാനം കൈമാറിയ ജ്ഞാനതേജസായിരുന്നു ഇ.സി.ജി സുദർശൻ എന്ന് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെയും പുണെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും പ്രഫ.ഡോ. സി.എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു. കുഴിമറ്റം അക്ഷരമുറ്റത്ത് വിജ്ഞാനസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സുദർശൻ സ്മൃതിസദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. കെ. ബാബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അക്ഷരമുറ്റം ട്രസ്റ്റ് ചെയർമാൻ ബാബു കുഴിമറ്റം അദ്ധ്യക്ഷത വഹിച്ചു. ഡോ.മോൻസി വി.ജോൺ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ. പി.എൻ ശ്രീകുമാർ ഐ.ആർ.എസ് സുദർശൻ ജീവചരിത്രാവലോകനം നടത്തി. ജീവചരിത്രകാരൻ ഡോ. പി.ജെ കുര്യൻ, പരിഷത്ത് പ്രസിഡന്റ് ജോസ് ടി. തോമസ്, പ്രഫ. ലീന ജോസ്, സുനു മാത്യു എന്നിവർ പ്രസംഗിച്ചു.