പാലാ: ഉഴവൂർ പഞ്ചായത്ത് പരിധിയിൽ കല്ലിടുക്കിയിൽ പ്രവർത്തിക്കുന്ന ഗതാഗത വകുപ്പിന് കീഴിലുള്ള ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്റർ പ്രവർത്തനസജ്ജമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആവശ്യപ്പെട്ടു. ജില്ലയിലെ ഏക ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്ററാണ് മോനിപള്ളിയിൽ നിർമ്മാണം ആരംഭിച്ചിരുന്നത്. എന്നാൽ കരാറുകർക്കും ജീവനക്കാർക്കും സർക്കാർ ശമ്പളവും കുടിശികയും നൽകാത്തതിനെ തുടർന്ന് നിലവിൽ പ്രവർത്തനരഹിതമാണ്. അടിയന്തിര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് പ്രമേയം അവതരിപ്പിച്ചിരുന്നു. സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപെട്ട് ഗതാഗത മന്ത്രിക്കും മോൻസ് ജോസഫ് എം.എൽഎയ്ക്കും നിവേദനം അയച്ചതായി പ്രസിഡന്റ് അറിയിച്ചു.