പാലാ:കേന്ദ്ര സർക്കാർ റബറിന് തറവില 250 രൂപയായി പ്രഖ്യാപിക്കണമെന്ന് എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര വാണിജ്യ മന്ത്രിക്ക് ആയിരത്തിൽപരം റബർ കർഷകർ ഒപ്പിട്ട ഭീമ ഹർജി നൽകാൻ തീരുമാനിച്ചു.
എൻ.സി.പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, സത്യൻ പന്തത്തല, ഗോപി പുറയ്ക്കാട്ട്, വി.കെ.ശശീന്ദ്രൻ, ഐഷ ജഗദീഷ്, ബേബി കിഴക്കെമുറി, കെ.എ.ജോണി, ബേബി പൊൻമല, ജോസ് കുന്നുംപുറം, എം.ആർ രാജു, രുക്മണിയമ്മ, ജോർജ് തെങ്ങനാൽ, ഔസേപ്പച്ചൻ വലിയവീട്ടിൽ, അശോകൻ വലവൂർ, മനു ചെമ്പുളായിൽ, ജോഷി ഏറത്ത്, യോഹന്നാൻ ജി, രതീഷ് വള്ളിക്കാട്ടിൽ, ജോസഫ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.