പാലാ : ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി (എം)) പാലാ ടൗൺ മണ്ഡലം സമ്മേളനം പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ നടത്തി. യൂണിയൻ കൺവീനർ കെ.വി.അനൂപ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.ടി.യു.സി (എം) സംസ്ഥാന സെക്രട്ടറി ജോസ്‌കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. ടോമി കണ്ണംകുളം, കണ്ണൻ പാലാ, വിനോദ് ജോൺ, തോമസ് ആന്റണി, സന്തോഷ് മാതാ, സജി കൊട്ടാരമറ്റം, സോണി കുരുവിള, ബിജി മുകുളേൽ, സോണി പ്ലാക്കുഴി, തങ്കച്ചൻ കുമ്പുക്കൽ, ബിനു.കെ.കെ, സാജൻ പാലാ തുടങ്ങിയവർ പ്രസംഗിച്ചു.