പാലാ: ക്ഷേത്രങ്ങളിൽ 16ന് ആയില്യംപൂജ നടക്കും. സർപ്പക്കാവിൽ നൂറുംപാലും സമർപ്പണം, തളിച്ചുകൊട, പ്രസാദവിതരണം എന്നിവയാണ് പ്രധാന ചടങ്ങുകൾ.
ഏഴാച്ചേരി: കാവൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രാവിലെ 8.30ന് ആയില്യംപൂജ ചടങ്ങുകൾ ആരംഭിക്കും. 9.30ന് പ്രസാദ വിതരണം. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
കടപ്പാട്ടൂർ: മഹാദേവ ക്ഷേത്രത്തിൽ ആയില്യംപൂജ ചടങ്ങുകൾ രാവിലെ 10.30ന് തുടങ്ങും. മേൽശാന്തി പ്രേംകുമാർ പോറ്റി കാർമ്മികത്വം വഹിക്കും.
വെള്ളിയേപ്പള്ളി: ഇടയാറ്റ് മേലാങ്കോട്ട് ദേവീക്ഷേതത്തിൽ ആയില്യംപൂജ ചടങ്ങുകൾ രാവിലെ 10ന് ആരംഭിക്കും. തന്ത്രി തേവണംകോട്ട് ഇല്ലം വിഷ്ണു നമ്പൂതിരി, മേൽശാന്തി കുന്നത്ത് ഇല്ലം ശ്രീജിത്ത് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.