കുമരകം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പ്രമേഹ രോഗ നിർണയവും ചികിത്സയും നടത്തി. ഗവ.വി എച്ച് എസ് മിനി സ്കൂൾ ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രമേഹരോഗ വിദഗ്ദ്ധനും കിംസ് ആശുപത്രിയിലെ ഡോക്ടറുമായ സദക്കത്തുള്ള ക്യാമ്പ് നയിച്ചു. ബോഡി ഫാറ്റ് മോണിറ്ററിംഗ് ടെസ്റ്റ്, ഇസിജി, ബിപി പരിശോധനകളും, ജീവിതശൈലി രോഗനിർണയവും നടത്തി. സംഘം പ്രസിഡൻ്റ് വി.ജി അജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി ജോർജ്, കോ-ഓർഡിനേറ്റർമാരായ കെ ടി രഞ്ജിത്ത്, ജി പ്രവീൺ, ട്രഷറാർ നിഫി ജേക്കബ് എന്നിവർ പങ്കെടുത്തു.