കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 1166നമ്പർ കുലശേഖരപുരം ശാഖയിൽ വനിതാസംഘം വാർഷിക പൊതുയോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ സി.എം ബാബു അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധമോഹൻ, ഗീത രഘുവരൻ, ഓമന ശശിധരൻ, വി.പി ബാബു, നിഷ ബിജു, കെ. വി. ധനേഷ്, പി ജി. അശോകൻ, എം എം പ്രദീപ്, രാജു സൗപർണ്ണിക, ആര്യമോൾ ആനക്കുഴി, രാഹുൽ സതീഷ്, അനിത ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു. വനിതാസംഘം ഭാരവാഹികളായി അനിത ചന്ദ്രബോസ് (പ്രസിഡന്റ്), ഷൈല പ്രസന്നൻ (വൈസ് പ്രസിഡന്റ്), ബിന്ദു റെജിമോൻ (സെക്രട്ടറി), കവിത അരുൺ (ട്രഷറർ), ഹൈമ ബാബു, ഷീല ഷിബു, ഷീല സാബു (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), ഗീത രഘുവരൻ, കുമാരി അശോകൻ, സൗമ്യ രാജേഷ്, ദീപ സുരേഷ്, ലേഖ സോമരാജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.