തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 3119 -ാം നമ്പർ കിഴക്കുംഭാഗം ശാഖയിൽ ഭരണസമതി തെരഞ്ഞെടുപ്പും ശ്രീനാരായണ സംഗമവും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, യൂണിയൻ കൗൺസിലർ കെ.എസ്.അജീഷ് കുമാർ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു. പി.ടി.ദിനേശൻ പോളച്ചിറയിൽ (പ്രസിഡന്റ്), വി.എൻ. രാമചന്ദ്രൻ വലിയപറമ്പിൽ (വൈസ് പ്രസിഡന്റ് ) , ഷാജി നെടുമല (സെക്രട്ടറി ),സജിമോൻ കെ.ടി.കുമരക്കോട്ട് (യൂണിയൻ കമ്മ​റ്റിയംഗം), ശിതു ശശിധരൻ , സുധീഷ് രാജ്, സുരേഷ് പുളിവേലിത്തറ, മോഹനൻ വാഴാങ്കൽ, സുരേഷ് കുമാർ , ശിവദാസൻ, കെ.പി.പ്രകാശൻ (എക്‌സക്യൂട്ടീവ് കമ്മി​റ്റി) ,ഷാജി കു​റ്റിപ്പലക്കൽ, ഷാജി പന്താലാട്ട് കുഴി, രവിന്ദ്രൻ ആലവേലിൽ (പഞ്ചയത്ത് കമ്മ​റ്റി) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ഷാജി നെടുമല നന്ദി പറഞ്ഞു.