
കുമരകം. കുമരകം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാമത് ജന്മദിനാഘോഷവും സി.ഡി.എസ് വാർഷികവും നടത്തി. എസ്.കെ.എം പബ്ലിക് സ്കൂളിൽ നടന്ന ആഘോഷം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച കുടുംബശ്രീ യൂണിറ്റുകൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകി. സി.ഡി.എസ് ചെയർപേഴ്സൺ ഉഷ സലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭ അംഗങ്ങളുടെയും കലാപരിപാടികൾ നടന്നു.