കുമരകം: എസ്.എൻ.ഡി.പി യോഗം 38ാം ശാഖയിലെ ഗുരുസ്മൃതി മൈക്രോ യൂണിറ്റിന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ജെ അജയൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി വേലപ്പൻ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു. മാനേജിംഗ് കമ്മറ്റി അംഗം തമ്പി. റ്റി.കെ , വനിതാ സംഘം പ്രസിഡന്റ് മായാ ഷിബു എന്നിവർ ആശംസകൾ നേർന്നു. അജയകുമാർ സ്വാഗതവും ലക്ഷ്മികാന്ത് എൽ.ആർ നന്ദിയും പറഞ്ഞു.