ചങ്ങനാശേരി: അന്താരാഷ്ട്ര പ്രമേഹദിനത്തോടനുബന്ധിച്ച് ചങ്ങനാശേരി റോട്ടറി ക്ലബും ചെത്തിപ്പുഴ യുവക്ലബുമായി സഹകരിച്ചു നടത്തിയ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് ലാലിച്ചൻ മെട്രോ ഉദ്ഘാടനം ചെയ്തു. സ്‌കറിയ ജോസ് കാട്ടൂർ, ബേബി ജയിംസ്, ആഷ്‌ലി ജേക്കബ്, മനോജ് വർഗീസ്, മോൻസി കെ.തോമസ്, പ്രമോദ്, എ.ജി ഷാജി, ബെന്നി വട്ടക്കാടൻ, യുവ ക്ലബ് സെക്രട്ടറി ബെൻസൺ കുര്യാക്കോസ്, ട്രഷറർ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.