
കോട്ടയം. ദളിത് സമുദായ മുന്നണി താലൂക്ക് കൺവെൻഷൻ കോട്ടയം എസ്.എൻ.ഡി.പി ഹാളിൽ നടത്തി. മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുന്നണി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി.പി ജോയി പ്രസംഗിച്ചു. താലൂക്ക് പ്രസിഡന്റായി കെ. ജെ ജോൺ, സെക്രട്ടറിയായി പി മനോജ്, ട്രഷററായി കൊച്ചുമോൻ പി.സി, വൈസ് പ്രസിഡന്റായി പി.കെ സലീം, ജോയിന്റ് സെക്രട്ടറിയായി കെ.വി ബാബു എന്നിവരെ തിരഞ്ഞെടുത്തു. പി. മനോജ് നന്ദി പറഞ്ഞു.