
പൊൻകുന്നം. നെഹൃ ചരിത്രത്തെയും സംസ്‌കാരത്തെയും ശാസ്ത്രാവബോധവുമായി സമന്വയിപ്പിച്ചുവെന്ന് കേരള ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ.സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു. ചിറക്കടവ് പഞ്ചായത്തിന്റെ സംസ്‌കാരസന്ധ്യയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്‌കാരികരംഗത്തെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് രൂപം കൊടുത്ത ജനസംസ്‌കാര സമിതിയും ജനകീയ വായനശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനസംസ്‌കാര പ്രസിഡന്റ് കെ.ആർ.സുരേഷ്ബാബു, സെക്രട്ടറി എം.ജി.സതീഷ് ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബി.ശ്രീകുമാർ, പി.ടി.ഉസ്മാൻ, അശ്വതി റാവു, അമൃത റാവു, ആത്മാരാമൻ, ജോയന്ന സനൂപ് എന്നിവർ സംസാരിച്ചു.