
കുന്നുംഭാഗം. യുവജനങ്ങളുടെ ഭാവിയെ നശിപ്പിക്കുന്ന മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ കേരള കോൺഗ്രസ് എം നടത്തുന്ന കാമ്പയിന്റെ ഭാഗമായി കുന്നുംഭാഗം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹ ജ്വാല തെളിയിച്ചു. ശ്രീകാന്ത് പങ്കപ്പാട്ട് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആന്റണി മാർട്ടിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷാജി നല്ലേപറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, റെജി കാവുംങ്കൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ള, ഫിനോ പുതുപ്പറമ്പിൽ, കെ.എ.എബ്രഹാം, ഷിജോ കൊട്ടാരം, പ്രേം ബി.എർത്തയിൽ തുടങ്ങിയവർ പ്രസംഗിച്ചു.