തിരുവഞ്ചൂർ:എസ്.എൻ.ഡി.പി യോഗം 3585ാം നമ്പർ തിരുവഞ്ചൂർ ശാഖ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം 19ന് നടക്കും. പള്ളിപ്പുറം സുമേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 5.30ന് നടതുറക്കൽ, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് പഞ്ചവിംശതി കലശപൂജ, 11.30ന് ഉച്ചപൂജ, 12.30ന് മഹാപ്രസാദമൂട്ട്, 6ന് താലംപൂജ, താലപ്പൊലിഘോഷയാത്ര, 6.45ന് ദീപാരാധന, അന്നദാനം, വൈകിട്ട് 8ന് കരോക്കെ ഗാനമേള.