വൈക്കം: അഷ്ടമിയുടെ ഭാഗമായി നടന്ന ആനയൂട്ട് ആനപ്രേമികളുടെ മനം കവർന്നു. ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള അലങ്കാരപന്തലിൽ തലയെടുപ്പുള്ള 13 ഗജവീരൻമാരാണ് ആനയൂട്ടിന് നിരന്നത്. ഗജപൂജയ്ക്കു ശേഷം പച്ചമരുന്നുകളും, ഉണക്കലരിചോറും ,കരിമ്പും,പഴവർഗങ്ങളും ആനയൂട്ടിന് വിഭവങ്ങളായി. പുതുപ്പള്ളി സാധു ,കുന്നത്തൂർ രാമു ,കാഞ്ഞിരക്കാട് ശേഖരൻ ,തിരുനക്കര ശിവൻ ,മുണ്ടയ്ക്കൽ ശിവനന്ദൻ,തിരുവമ്പാടി അർജുനൻ,പന്മന ശരവണൻ ,കണ്ടിയൂർ പ്രേംശങ്കർ ,ആദിനാട് സുധീഷ് ,പെരുമ്പാവൂർ അരുൺ അയ്യപ്പൻ ,പീച്ചിയിൽ മുരുകൻ എന്നീ ആനകളാണ് അണിനിരന്നത്. വൈക്കം ആശ്രമം സ്‌കൂളാണ് ആനയൂട്ട് വഴിപാടായി നടത്തിയത്. ഡെപ്യൂട്ടി കമ്മീഷണർ വി.കൃഷ്ണകുമാർ ,അസി.കമ്മീഷണർ മുരാരി ബാബു ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.അനിൽകുമാർ ,എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റും ആശ്രമം സ്‌കൂൾ മാനേജരുമായ പി.വി. ബിനേഷ് ,കണിച്ചേരി ബാലുസ്വാമി ,ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ ,ബി.ഐ പ്രദീപ് കുമാർ ,പി.പി സന്തോഷ് എന്നിവരും പങ്കെടുത്തു.