കെഴുവംകുളം: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 13ാം സ്‌നേഹവീടിന്റെ നിർമ്മാണം ആരംഭിച്ചു. സിനിമാ താരം മീനാക്ഷി അനൂപ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, സ്‌നേഹദീപം ഭാരവാഹികളായ ജഗന്നിവാസ് പിടിക്കാപറമ്പിൽ, ഷാജി വെള്ളാപ്പള്ളിൽ, ഷാജി ഗണപതിപ്ലാക്കൽ, മാത്തുക്കുട്ടി വലിയപറമ്പിൽ, ഷാജി വളവനാൽ, സുനിൽ മറ്റത്തിൽ, ആന്റണി തൈപ്പറമ്പിൽ, രാജു പറമ്പകത്ത്, ബേബി ചിറവയലിൽ, ബെന്നി പുളിയംമാക്കൽ, ബേബി കൊച്ചുപറമ്പിൽ, ജോർജ്ജ് മുണ്ടുവാലയിൽ, ജെയിംസ് പല്ലാട്ട്, ജോജി പല്ലാട്ട്, എബ്രഹാം മനയ്ക്കലങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 13ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപന കർമ്മം ചലച്ചിത്രതാരം മീനാക്ഷി അനൂപ് നിർവ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ സമീപം.