
കോട്ടയം. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംഘടിപ്പിച്ച ആരോഗ്യ കായികമേളയുടെ സമാപന സമ്മേളനം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. 12,13,14 തീയതികളിലായി കായിക മത്സരങ്ങളും നടന്നു. മേഖല മത്സരങ്ങളിൽ പാലാ ഒന്നാമതായി. വിജയികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഉപഹാരങ്ങൾ നൽകി.