
വൈക്കം. വ്യവസായ വാണിജ്യ വകുപ്പ് വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വ്യവസായ വിപണന മേള തുടങ്ങി. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഗ്രൗണ്ടിൽ വിപുലമായ സൗകര്യത്തോടെ 40 സ്റ്റാളുകളാണ് തുറന്നത്. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് വിപണന മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വ്യവസായ ഓഫീസർ സി.ഡി.സ്വരാജ് , ജില്ല പഞ്ചായത്ത് മെമ്പർ ഹൈമി ബോബി , കൗൺസിലർമാരായ എൻ.അയ്യപ്പൻ, പി.ഡി ബിജിമോൾ,വ്യവസായ വികസന ഓഫീസർ മായ ഗോപാൽ എന്നിവർ പ്രസംഗിച്ചു.