mvd

വൈക്കം. കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമായി വിനോദ യാത്രയ്ക്കു പോയ ഡാഡീസ് ഹോളിഡേയ്‌സിന്റെ കോൺട്രാക്ട് കാര്യേജിന്റെ ഫി​റ്റ്‌നസ് മോട്ടോർ വാഹന ഗതാഗത വകുപ്പ് റദ്ദാക്കി. പോകുന്നതിനു മുമ്പ് വൈക്കം സബ് ആർ.ടി.ഒ ഓഫീസിൽ ഹാജരാക്കി സർട്ടിഫിക്ക​റ്റ് വാങ്ങിയിരുന്നു. ഇതിനുശേഷം ലേസർ ലൈ​റ്റുകളും കളർ ലൈ​റ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. കേരള അതിർത്തി കടന്നതിനു ശേഷം ഇവ പ്രവർത്തിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നിയമ നടപ‌ടിയെടുത്തത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.