ഐങ്കൊമ്പ് : ഫുട്‌ബാൾ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ കാമ്പയിന് അംബികാ വിദ്യാഭവൻ സ്‌കൂളിൽ തുടക്കം. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു ഗോളടിച്ച് വൺ മില്യൺ ഗോൾ ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായുള്ള ഫുട്‌ബാൾ, നെറ്റ്, മറ്റ് ഉപകരണങ്ങളടങ്ങിയ കിറ്റ് പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് അംബികാ വിദ്യാഭവൻ പ്രിൻസിപ്പൾ പ്രദീഷ് സി.എസ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ സിബി ചക്കാലക്കൽ, കൊല്ലപ്പള്ളി വാർഡ് മെമ്പർ ജയ്‌സൺ പുത്തൻകണ്ടം, പിഴക് വാർഡ് മെമ്പർ റീത്താ ജോർജ്, കടനാട് പഞ്ചായത്ത് മെമ്പർമാർമാരായ സോമൻ വി.ജി, ജെയ്‌സി സണ്ണി, സ്‌പോർട്‌സ് കൗൺസിൽ അധികാരികൾ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ബിജു കൊല്ലപ്പള്ളി, സ്‌കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ അദ്ധ്യാപകൻ ജിത്തുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.