പാലാ : അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 29 ന് ആരംഭിക്കും. ചേർത്തല പുല്ലയിൽ ഇല്ലം വിശ്വനാഥൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 29 ന് രാത്രി 7 ന് ക്ഷേത്രം മേൽശാന്തി അരുൺ നമ്പൂതിരി യജ്ഞത്തിന് തിരിതെളിക്കും. തുടർന്ന് ഡിസംബർ 6 ന് രാവിലെ 5.30 ന് ഗണപതിഹോമം, സഹസ്രനാമജപം, സമൂഹപ്രാർത്ഥന, വൈകിട്ട് വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം. 6 ന് ഭരണിവിളക്ക് നടക്കും. 7 നാണ് കാർത്തിക വിളക്ക് മഹോത്സവം, വൈകിട്ട് 6.30 ന് ദീപാരാധന. സപ്താഹ സമാപന വേദിയിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകും.