പാലാ : മണ്ഡല മകര വിളക്ക് മഹോത്സവകാലത്ത് അയ്യപ്പഭക്തർക്ക് വേണ്ട സഹായം ചെയ്യുന്നതിനായി രാമപുരം അയ്യപ്പ സേവാസംഘം ഓഫീസിൽ ഹെൽപ്പ് ലൈൻ സംവിധാനവും സേവന കേന്ദ്രവും ആരംഭിക്കും. വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. വൃശ്ചികം 1 ന് രാവിലെ 8 ന് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് വി.ആർ. രാജേന്ദ്രൻ നായർ വെള്ളക്കടയിൽ സേവാകേന്ദ്രം ഉദഘാടനം ചെയ്യും.സെക്രട്ടറി എം.പി.കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എം.യു. പ്രകാശ് മംഗലത്തിൽ, കമ്മിറ്റി അംഗങ്ങൾ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും