മരങ്ങാട്ടുപിള്ളി : സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. രോഹൻ ജോൺ പി. ജെ, ബോണി ബിനോയി, ശ്രീനന്ദൻ ജി.നമ്പൂതിരി, കിരൺ എ.എസ്, അലോണ ബാബു, സയന മേരി സൈമൺ, ജോയൽ ജോബി, ഏബൽ ജോബി, അഞ്ജിമ എസ്. മനോജ്, സയറ ട്രീസ സൈമൺ, അലൻ മാത്യു, അഡോൺ ജോസഫ് എന്നിവർ വിജയികളായി. മത്സരത്തിന് ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം, വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ഭരണസമിതിയംഗങ്ങളായ ജോസ് പൊന്നംവരിക്കയിൽ, അനു സിബു, സെക്രട്ടറി വിൻസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.