പാലാ : കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ തന്നെ പിന്തുണച്ച പാലായിലെ കോൺഗ്രസ് പ്രവർത്തകരെ കാണാൻ ഡോ. ശശി തരൂർ എം.പിയെത്തുന്നു. പ്രൊഫ. കെ.എം.ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യാൻ ഡിസംബർ 3ാം തീയതിയാണ് ശശി തരൂർ പാലായിലെത്തുന്നത്. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വൈകിട്ട് 4 ന് ചേരുന്ന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ശശി തരൂർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതറിഞ്ഞയുടൻ പാലായിൽ കോൺഗ്രസ് പ്രവർത്തകർ ഫ്ലക്‌സ് ബോർഡ് ഉയർത്തിയിരുന്നു. ശശി തരൂരിന്റെ തോൽവിക്ക് ശേഷവും പൂർണ്ണപിന്തുണ അറിയിച്ച് പാലായിലെ പ്രവർത്തകർ ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലക്‌സ് ബോർഡ് ഉയർത്തിയതും ചർച്ചാ വിഷയമായിരുന്നു.