കടനാട് : ലോകകപ്പ് ഫുട്‌ബാൾ മത്സരത്തോടനുബന്ധിച്ച് ഫുട്‌ബോൾ ആവേശം കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലും. ലോകകപ്പിന്റെ കൂറ്റൻ മാതൃക കൊല്ലപ്പള്ളി ടൗണിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കടനാട് സ്‌കൂളിൽ എത്തിച്ചു. ഹെഡ്മാസ്റ്റർ സജി തോമസ്, പ്രിൻസപ്പൾ റെജിമോൻ മാത്യു പി.ടി.എ പ്രസിഡന്റ് സിബി അഴകൻ പറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന സമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ഫാ.ജോർജ് പോളച്ചിറ കുന്നുംപുറം, ജെയിസൺ പുത്തൻകണ്ടം, ബിനുവള്ളോം പുരയിടം എന്നിവർ പ്രസംഗിച്ചു.