അതിരമ്പുഴ : കൗമാരകലയുടെ നാദ - താള വിസ്മയങ്ങൾ പകർന്നാടിയ വർണശബളമായ ഘോഷയാത്രയോടെ ഏറ്റുമാനൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് അതിരമ്പുഴയിൽ തുടക്കമായി. ചന്തക്കവലിൽ നിന്നാരംഭിച്ച ഘോഷയാത്ര അതിരമ്പുഴയുടെ തനത് പൈതൃകം അനാവരണം ചെയ്യുന്ന അനുഭവമായി. വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയ്ക്ക് നിറം പകർന്നു. ലഹരിക്കെതിരെ കുട്ടികൾ പ്ലക്കാർഡുകൾ കൈയ്യിലേന്തി നീങ്ങി. എൻ.സി.സി. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് , ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങൾ എന്നിവരും അണിനിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കൂര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസ് വർഗീസ്, വാർഡ് അംഗങ്ങളായ ജോസ് അമ്പലക്കളം, ബേബിനാസ് അജാസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ.പി. ഗോപാൽ, ജനറൽ കൺവീനർ ജെയിംസ് കെ മാളിയേക്കൽ, ജോയിന്റ് കൺവീനർമാരായ ഷൈരാജ് വർഗീസ്, ലിജി മാത്യു, സി. ഡെയ്‌സമ്മ ദേവസ്യാ , സുനിമോൾ കെ ദേവസ്യ , പി.ടി.എ പ്രസിഡന്റുമാരായ ടോമിക്കുട്ടി മാത്യു, ജെയിംസ് കുര്യൻ, ശ്രീകാന്ത് പി.കെ, റെജിമോൻ സെബാസ്റ്റ്യൻ, പബ്ലിസിറ്റി ചെയർമാൻ സ്റ്റാൻസൺ മാത്യു കൺവീനർ എം.എഫ്.തോമസ് എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 10 ന് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്രതാരം കലാഭവൻ പ്രജോദ് കലോത്സവം ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ അദ്ധ്യക്ഷത വഹിക്കും.