തോട്ടയ്ക്കാട്: കേന്ദ്ര സർക്കാരിന്റെ 10 ലക്ഷത്തിലധികം തൊഴിൽ അവസരങ്ങളിലേക്ക് തയാറെടുപ്പിനായി 18നും 30നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കായി എസ്.എൻ.ഡി.പി യോഗം തോട്ടയ്ക്കാട് യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന തൊഴിൽ സെമിനാർ 20ന് എസ്.എൻ.ഡി.പി യോഗം അമ്പലക്കവല ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സർക്കാർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാനും വേണ്ട സൗകര്യങ്ങൾക്കും സംശയങ്ങൾക്കുമായി അഭിഭാഷകനും കിസാൻ മോർച്ച നാഷണൽ വൈസ് പ്രസിഡന്റുമായ അഡ്വ.എസ് ജയസൂര്യൻ ക്ലാസ് നയിക്കും. സെമിനാർ രജിസ്‌ട്രേഷൻ സൗജന്യം. വിശദ വിവരങ്ങൾക്ക് ഫോൺ: 8606470184,9947988777.