vara

കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷം ഇന്ന് 2ന് വെളിച്ചിയാനി സെന്റ് തോമസ് ചർച്ച് പാരീഷ് ഹാളിൽ നടക്കും. പാറത്തോട് സർവീസ് സഹകരണ ബാങ്കാണ് സംഘാടകർ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർഷകരെ ആദരിക്കലും നടക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ അദ്ധ്യക്ഷനാകും. സി.ഡി.ബി ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.സെബാസ്റ്റ്യൻ കർഷക സെമിനാർ നയിക്കും. തോമസ് ജോസഫ് മോഡേറ്റർ ആയിരിക്കുമെന്ന് പാറത്തോട് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ ജോർജ്കുട്ടി അഗസ്തി, കമ്മിറ്റിയംഗം പി.ആർ. പ്രഭാകരൻ എന്നിവർ അറിയിച്ചു.