
കുന്നുംഭാഗം. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ കുന്നുംഭാഗം സെന്റ് ജോസഫ് പാരിഷ് ഹാളിൽ മെഗാ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആന്റണി മാർട്ടിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫാ.സേവ്യർ കൊച്ചുപറമ്പിൽ, ഫാ.ജിൻസ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻനായർ, ബാലചന്ദ്രൻ ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു. ഡോ.കെ.പ്രഹ്‌ളാദ്, ഡോ.അമ്പിളി കൃഷ്ണ എന്നിവർ നേതൃത്വം നൽകി. കൊവിഡാനന്തര രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നിവയുടെ നിയന്ത്രണത്തിനുള്ള ഔഷധങ്ങൾ വിതരണം ചെയ്തു.