കോട്ടയം: വിശ്വാസികളുടെ ആചാരങ്ങൾക്കെതിരേ പ്രവർത്തിക്കാതെ തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്ന് അഖില കേരളാ ജ്യോതിശാസ്ത്ര മണ്ഡലം കോട്ടയം ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത ആചാര്യ സഭ ആവശ്യപ്പെട്ടു. വിശ്വാസങ്ങളുള്ള സമൂഹത്തിൽ അന്ധവിശ്വാസവും ഉണ്ടാകും. വിശ്വാസമില്ലാതെ സമൂഹം നിലനിൽക്കില്ലെന്നും സഭ അഭിപ്രായപ്പെട്ടു. കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സഭ സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് ദീപ പ്രകാശനം നടത്തി തുടക്കം കുറിച്ചു. പ്രസിഡന്റ് വൈക്കം സുബ്രഹ്മണ്യപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽകുമാർ ആനിക്കാട് സ്വാഗതം പറഞ്ഞു. തുടർന്ന് സംസ്ഥാന സെക്രട്ടറി ശ്രേയസ്സ് നമ്പൂതിരി വിശ്വാസം, ആചാരം ഇവയിൽ ആചാര്യന്മാരുടെ പങ്ക് എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. മുത്തലപുരം ചന്ദ്രശേഖരൻ, നീണ്ടൂർമന നാരായണൻ നമ്പൂതിരി,മള്ളിയൂർ മന അനിൽ നാരായണൻ നമ്പൂതിരി
പനമറ്റം സോമനാഥ് ശാസ്ത്രികൾ,വേണുഗോപാൽ ഗണകൻ,ചങ്ങനാശേരി രഘു ഗണപതി,വൈക്കം ചാലപ്പുറത്തുമന ശ്രീധരൻ നമ്പൂതിരി, വേണു ആചാര്യ പൊൻകുന്നം, നെന്മേനി ഇന്ദുമോൻ, കോരൂത്തോട് വിനോദ്, കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരി, കുമരകം മോഹനൻ, ഏറ്റുമാനൂർ രാധാകൃഷ്ണക്കുറുപ്പ്, ടി.വി.പുരം പത്മകുമാർ, കെ.ആർ. ഉണ്ണികൃഷ്ണ ആചാര്യ, ശ്യാംസുന്ദർ വാദ്ധ്യാർ
കെ.പി. പ്രദീപ് ,എസ്.എൻ.പുരം സാലു രതീഷ് ലാൽ, കുറുമുളൂർ മനോജ്, ജ്യോതിരാജ് വൈക്കം, മുരിക്കുംവയൽ ജയരാജ് ശർമ്മ ഹൈന്ദവ സംഘടനാ പ്രതിനിധികൾ എന്നിവർ നേതൃത്വം നല്കി.